സി വി കുഞ്ഞുരാമന് സാഹിത്യ പുരസ്കാരത്തിന് പുനത്തില്‍ കുഞ്ഞബ്ദുള്ള അര്‍ഹനായി. 10000 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന് രൂപകല്നചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
സി വി കുഞ്ഞുരാമന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 14-ാമത് പുരസ്കാരമാണിത്. സി വിയുടെ 68-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. സി പി നായര്‍, എന്‍ ആര് എസ് ബാബു, മധുനായര്‍ ന്യൂയോര്‍ക്ക് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.