ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (ഗിഫ) പ്രഥമ സാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന നോവലിന്. കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മേയില്‍ ദോഹയില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ അലി, ചീഫ് കോ ഓര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ അറിയിച്ചു.
തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ഗള്‍ഫില്‍ അരക്ഷിതജീവിതം നയിച്ച കുഞ്ഞാച്ച എന്നയാളുടെ കഥയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഔട്ട്പാസ് എന്ന നോവലിന്റെ പ്രമേയം. ഗള്‍ഫ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി രചിച്ച ആദ്യത്തെ പരിസ്ഥിതി നോവലായ ഖുഷിയാണ് സാദിഖ് കാവിലിന്റെ മറ്റൊരു പ്രധാന പുസ്തകം.