കുറുമ്പൂര്‍ അപ്പുക്കുട്ടന്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കുന്നംകുളത്തുനടന്ന അനുസ്മരണസമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ടി ഡി രാമകൃഷ്ണന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ സിറാജുന്നിസ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനായ കുറുമ്പൂര്‍ അപ്പുക്കുട്ടന്റെ സ്മരണയ്ക്കായ് സ്മാരകസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അശോകന്‍ ചരുവില്‍, പി എന്‍ ഗോപീകൃഷ്ണന്‍, അഡ്വ. വി ഡി പ്രേംപ്രസാദ്, ടി കെ വാസു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.
അനുസ്മരണസമ്മേളനം പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായി. പി.എം. സോമന്‍ അനുസ്മരണപ്രഭാഷണം നടത്തി. എം.ആര്‍. മാധവി, എം.എന്‍. സത്യന്‍, കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ‘ടി.ഡി. രാമകൃഷ്ണന്റെ കഥാലോകം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിഷയാവതരണം നടത്തി. വി.ഡി. പ്രേംപ്രസാദ് അധ്യക്ഷനായി. പി.എസ്. ഷാനു, വത്സന്‍ പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു.