ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മുപ്പതാമത് മൂര്‍ത്തിദേവി പുരസ്കാരം ശനിയാഴ്ച ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവൻ നായർ എം.പി.വീരേന്ദ്രകുമാറിന് സമ്മാനിക്കും. വീരേന്ദ്രകുമാറിന്റെ ‘ഹൈമവതഭൂവില്‍’ എന്ന യാത്രാവിവരണകൃതിയ്ക്കാണ് പുരസ്കാരം. ശനിയാഴ്ച വൈകുന്നേരം 5.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്,മൂര്‍ത്തിദേവി പുരസ്കാരജേതാവുകൂടിയായ എഴുത്തുകാരന് സി.രാധാകൃഷ്ണന് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഇത് മൂന്നാം തവണയാണ് മൂര്‍ത്തിദേവി പുരസ്കാരം മലയാളത്തിലേക്ക് എത്തുന്നത്. അക്കിത്തം, സി.രാധാകൃഷ്ണന് എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഈ പുരസ്കാരം ലഭിച്ചത്. ഭാരതീയ ദര്ശനങ്ങളിലം മൂല്യങ്ങളിലും അടിയുറച്ച് നിന്ന് രചന നടത്തിയ കൃതികള്‍ക്കാണ് മൂര്‍ത്തിദേവി പുരസ്കാരം നല്‍കുന്നത്.