Image may be NSFW.
Clik here to view.മലയാളത്തിലെ പ്രശസ്ത കഥാകൃത്തായിരുന്ന ഉണ്ണികൃഷ്ണന്‍ പൂതൂര്‍ ട്രസ്റ്റിന്റെ മൂന്നാമത് പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. 11111 രൂപയും ആര്‍ട്ടിസ്റ്റ് ജെ ആര്‍ പ്രസാദ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരനൂറ്റാണ്ടോളമായി ശാസ്ത്രത്തിന്റെ വിചാരവും സാഹിത്യത്തിന്റെ വികാരവും ആത്മീയതയുടെ പൈതൃകവും ഭാഷയില്‍ സമന്വയിപ്പിച്ച എഴുത്തുകാരനാണ് സി രാധാകൃഷ്ണനെന്ന് എം പി വീരേന്ദ്രകുമാര്‍,ഡോ എം ലീലാവതി, ഡോ സി നാരായണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 2ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.