കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ പേരിലുള്ള പുരസ്‌കാരത്തിന് കഥകളി ഗായകന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി അര്‍ഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥകളി പ്രതിപാദ്യമായ മികച്ച ഗ്രന്ഥത്തിന് കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരിയുടെ പേരിലുള്ള പുരസ്‌കാരത്തിന് ഡോ.പി.ബാലചന്ദ്രനും അര്‍ഹനായി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടുമായ ബാലചന്ദ്രന്റെ ഹൃദയരാഗം എന്ന ഗ്രന്ഥമാണ് അവാര്‍ഡിന് അര്‍ഹമായത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കൊല്ലം വെണ്ടാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശക സമിതിയാണ് കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും