വയലാര്‍ രാമവര്‍മ്മ സ്മാരക ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാമവര്‍മ്മ സ്മാരക പുരസ്കാരം നടി മഞ്ജു വാര്യര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 29ന് വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
കര്‍മ്മശ്രേഷ്ഠ പുരസ്കാരം കെ.പി. മാത്യു ഫ്രാന്‍സിസ് കാട്ടൂക്കാരന്‍ നല്‍കും. വയലാര്‍ ശരച്ചന്ദ്രവര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. അബ്ദുള്‍ സമദ് സമദാനി അധ്യക്ഷനാകും. പിന്നണി ഗായകന് മധു ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീതനിശ, കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയും ഉണ്ടാകും.