മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ പ്രഥമ ലെജന്റ് ഓണര്‍ പുരസ്കാരം ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെബ്രുവരി അഞ്ചിന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി പുരസ്കാരം സമ്മാനിക്കും. ഐ.വി ശശി, ബിച്ചു തിരുമല, ശ്യാം അരോമണി, രാധാകൃഷ്ണന്, നടരാജന്, പത്മനാഭന് എന്നീ ചലച്ചിത്ര രംഗത്ത് സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരെ ആദരിക്കുന്ന ‘ഗുരുപ്രണാമം’ ചടങ്ങും നടക്കും
സംവിധായകന് ഐ വി ശശി, സംഗീത സംവിധായകന് ശ്യാം, ഗാനരചയിതാവ് ബിച്ചു തിരുമല, സംഘട്ടന സംവിധായകന് ത്യാഗരാജന്, വസ്ത്രാലങ്കാര വിദഗ്ദ്ധന് നടരാജന്, നിര്‍മ്മാതാവ് അരോമ മണി, കലാസംവിധായകന്‍ രാധാകൃഷ്ണന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പത്മനാഭന് എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുക.