ജി.ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ സ്വരലയ ഏര്‍പ്പെടുത്തിയ സംഗീതജ്ഞര്‍ക്കുള്ള ദേശീയ അവാര്‍ഡ് ഗായകനും സംഗീതജ്ഞനുമായ ഹരിഹരന്. ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.
മുന്‍മന്ത്രി എം.എ ബേബി അധ്യക്ഷനും എം.ജയചന്ദ്രന്, പ്രഭാവര്‍മ, അബൃദിതാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഹരിഹരനെ തിരഞ്ഞെടുത്തത്. പുരസ്കാരം മാര്‍ച്ചില്‍ സമ്മാനിക്കും.
അതേസമയം കഴിഞ്ഞവര്‍ഷത്തെ ദേവരാജന്‍ മാസ്റ്റര്‍ പുരസ്കാരം 30ന് കൊല്ലത്ത് സ്വരലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തിന് കെ.ജെ യേശുദാസ് സമ്മാനിക്കും.