സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്. മകരവിളക്ക് ദിവസമായ 14ന് രാവിലെ 10ന് ശബരിമലയില്‍ സഹകരണ–ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.
ശബരിമല മാസ്റ്റര്‍പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
1947 ഡിസംബര്‍ എട്ടിന് തമിഴ്‌നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയല്‍ രാമസ്വാമിയുടേയും ചിന്നതായിയുടേയും മകനായി ജനിച്ച ഗംഗൈ അമരന്‍ എന്ന അമര്‍ സിംഗ് പ്രശ്‌സത സംഗീതജ്ഞന്‍ ഇളയരാജയുടെ ഇളയ സഹോദരനാണ്.