Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

‘രാകേന്ദു’സംഗീതപുരസ്‌കാരം  ശ്രീകുമാരന്‍തമ്പിക്ക്

$
0
0

sreeമലയാള ചലച്ചിത്ര ഗാനരചനാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സി.കെ.ജീവന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2017ലെ ‘രാകേന്ദു’ സംഗീതപുരസ്‌കാരം  കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.14ന് വൈകീട്ട് അഞ്ചുമണിക്ക് കോട്ടയം എം.ടി.സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ പ്രണയഗാന സായാഹ്നത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും.

പാട്ടും പാട്ടിന്റെ ചരിത്രവും പിന്നാമ്പുറ കഥകളുമായി രാകേന്ദു സംഗീതോത്സവം ജനുവരി 12 മുതല്‍ 15 വരെ കോട്ടയം എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലാണ് നടത്തുന്നത്. എസ്ബിടിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സഹകരിച്ചാണു സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

ദിവസവും വൈകുന്നേരം അഞ്ചിനു പരിപാടി ആരംഭിക്കും. സി കെ ജീവന്‍ സ്മാരക ട്രസ്റ്റാണു സംഘാടകര്‍. പ്രഭാഷണങ്ങളും നാടന്‍ ഭക്ഷ്യമേളയും പാട്ടു മത്സരവും ഇക്കുറിയുണ്ട്. 12ന് ബി.എല്‍. ശശികുമാര്‍, 14ന് ആലങ്കോട് ലീലാകൃഷ്ണന്‍, 15ന് ജമാല്‍ കൊച്ചങ്ങാടി എന്നിവരുടെ പ്രഭാഷണങ്ങളുണ്ടാകും. 13ന് നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ഗോപനും ചേര്‍ന്ന് കാവാലം വായ്ത്താരി അവതരിപ്പിക്കും. പരിപാടികള്‍ക്കു മുന്നോടിയായി സംഗീതം സംബന്ധിച്ച സ്റ്റാമ്പുകള്‍ , പെയിന്റിംഗുകള്‍, കാരിക്കേച്ചര്‍, പുസ്തകങ്ങള്‍ ഇവയുടെ പ്രദര്‍ശനം ഒന്‍പത് മുതല്‍ 15 വരെ എംടി സ്‌കൂളില്‍ നടക്കും.

14ന് കോട്ടയം ബസേലിയസ് കോളജില്‍ സാഹിത്യ അക്കാദമിയുമായി ചേര്‍ന്നു പത്തിന് ഒഎന്‍വി സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ചലചിത്ര ഗാനാലാപന മത്സരം ഏഴിന് ബസേലിയസ് കോളജില്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി 14ന് സംഗീത പരിശീലന കളരിയുണ്ട്.

മന്ത്രിമാരായ സി.രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, കെ.ടി.ജലീല്‍, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, സംഗീതജ്ഞ ഡോ.മാലിനി ഹരിഹരന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍, ചലച്ചിത്ര താരങ്ങളായ കെപിഎസി ലളിത, വിജയരാഘവന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.


Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>