
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാർത്ഥം മികച്ച മലയാള കവിതാസമാഹാരത്തിനുള്ള മൂന്നാമത് സച്ചി പുരസ്‌കാരം ടി.പി വിനോദിന്റെ ‘സത്യമായും ലോകമേ’ എന്ന കൃതിക്ക്. ഡി സി ബുക്സാണ് പ്രസാധകർ. ഇരുപത്തി അയ്യായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 28, ശനിയാഴ്ച 4.30 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ സാറാ ജോസഫ് പുരസ്‌കാര സമര്‍പ്പണം നടത്തും.
സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന ആഭിമുഖ്യത്തെ മുന്‍നിര്‍ത്തി സച്ചി സ്മാരക സമിതി 2022 മുതലാണ് മികച്ച മലയാള കവിതകൾക്കായുള്ള സച്ചി പുരസ്കാരം ഏർപ്പെടുത്തിയത്. കെ. സച്ചിദാനന്ദന്‍, പി.എന്‍ ഗോപീകൃഷ്ണന്‍ , എസ്.എം ജീവന്‍ , എം ഹരിദാസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
ദൈനംദിന ജീവിതാവസ്ഥകളെ നിത്യനൂതനമാക്കുന്ന ഭാവനയുടെ രസവാദവിദ്യയുള്ള എഴുത്തുകാരനാണ് ടി. പി. വിനോദ്. ഉഴുന്നുവടയും ജീവിതവും, അകലങ്ങളുടെ കവിതകൾ, ആവിഷ്‌കാരസ്വാതന്ത്ര്യം, സത്യമായും ലോകമേ…, കുഴിമടി, ഗസൽ നെയ്യുന്നു, ദിശകളിൽ തുടങ്ങിയ 51 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post സച്ചി കവിതാപുരസ്കാരം ടി. പി. വിനോദിന് first appeared on DC Books.