Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്

$
0
0

 

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്റെ പിങ്ഗളകേശിനി എന്ന കവിതാ കവിതാ സമാഹാരത്തിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവർമ്മ, ഡോക്ടർ കവടിയാർ രാമചന്ദ്രൻ, എം കൃഷ്ണൻ നമ്പൂതിരി എന്നിവർ അടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.

കവി, പരിഭാഷകൻ, ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സംസ്ഥാന ചീഫ് സെക്രട്ടറിയായി ഐ എ എസ്സിൽ നിന്ന് വിരമിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങൾ ഉൾപ്പെടെ നാൽപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Text നില്പുമരങ്ങള്‍, ആശാന്റെ വീണപൂവ് വിത്തും വൃക്ഷവും, സോളമന്റെ പ്രണയഗീതം, രാത്രിയുടെ സാധ്യതകള്‍, സൂചികളില്ലാത്ത ക്ലോക്ക്, സർഗ്ഗഗീതം തിരഞ്ഞെടുത്ത വയലാർ കവിതകൾ തുടങ്ങിയ പുസ്തകങ്ങള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വത്വസംഘർഷ പീഡകളിലൂടെയുള്ള ആത്മാന്വേഷണവും പ്രത്യക്ഷയാഥാർഥ്യങ്ങൾക്കപ്പുറമുള്ള പരോക്ഷസത്യങ്ങളുടെ അനാവരണവുമായി മാറുന്ന വാങ്മയ സാക്ഷ്യങ്ങളായ കവിതകളാണ് പിംഗളകേശിനിയിൽ .

പുസ്തകത്തിനായി ക്ലിക്ക് ചെയ്യുക

The post കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന് first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>