Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ചെറുകാട് പുരസ്‌കാരം ഇന്ദ്രൻസിന് സമ്മാനിക്കും

$
0
0

ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസിന് ഒക്ടോബർ 28ന് സമ്മാനിക്കും. പെരിന്തൽമണ്ണ അർബൻ ബാങ്ക് നൽകുന്ന 50,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

ചെറുകാടിന്റെ ആത്മകഥയായ ‘ജീവിതപ്പാത’യ്ക്ക് 50 വർഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ ചെറുകാട് ദിന പരിപാടികൾ ഒക്ടോബർ 28ന്  പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്നത്. വൈകീട്ട് 3.30-ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജീവിതപ്പാത @50 പരിപാടികൾ ഉദ്ഘാടനംചെയ്യും. തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ചെറുകാട് അവാർഡ് നടൻ ഇന്ദ്രൻസിന് സമർപ്പിക്കും. ചെറുകാട് ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷത വഹിക്കും. സി. വാസുദേവൻ അവാർഡ് പ്രഖ്യാപനം നടത്തും.

The post ചെറുകാട് പുരസ്‌കാരം ഇന്ദ്രൻസിന് സമ്മാനിക്കും first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>