
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ചിത്രം- ആടുജീവിതം). മികച്ച തിരക്കഥ (അവലംബിത)യായി ബ്ലെസിയുടെ ‘ആടുജീവിതം’ തിരഞ്ഞെടുക്കപ്പെട്ടു. ‘ആടുജീവിതം’ തിരക്കഥ ഡി സി ബുക്സാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കിഷോര്‍ കുമാറിന്റെ ‘
മഴവില്‍ കണ്ണിലൂടെ മലയാളസിനിമ’യാണ്. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് മഴവില്‍ കണ്ണിലൂടെ മലയാളസിനിമ . മുതിർന്ന സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ
തിരഞ്ഞെടുത്തത്. 9 പുരസ്കാരങ്ങളുമായി ആടുജീവിതം തിളങ്ങി.
അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).
- മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
- മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ
- മികച്ച പിന്നണിഗായിക – ആൻ ആമി
- കലാസംവിധായകൻ – മോഹൻദാസ് (2018)
- മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)
- മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)
- മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)
- മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)
- മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)
- മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)
- മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
- മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)
- മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)
- മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)
- മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
- മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
- മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)
- മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
- മികച്ച ചിത്രം – കാതല്‍
- മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
- മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)