

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങൾക്ക് അംഗീകാരം. ബി രാജീവൻ്റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ‘ഒരന്വേഷണത്തിൻ്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ‘പെൺകുട്ടിയും കൂട്ടരും’ എന്ന പുസ്തകവും, സാഹിത്യവിമർശനത്തിനുള്ള പുരസ്‌കാരം പി പവിത്രന്റെ ‘ഭൂപടം തലതിരിക്കുമ്പോൾ’ എന്ന കൃതിയും നേടി. ഗീതാ ഹിരണ്യൻ അവാർഡ് സുനു എ വിയുടെ ഇന്ത്യൻ പൂച്ച എന്ന കൃതിക്ക് ലഭിച്ചു.
മറ്റ് പുരസ്‌കാരങ്ങൾ
അക്കാദമിയുടെ വിശിഷ്‌ടാംഗത്വം (ഫെല്ലോഷിപ്പ്)
(അമ്പതിനായിരം രൂപയും രണ്ടു പവൻ്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം)
- എം.ആർ.രാഘവവാരിയർ
- സി.എൽ.ജോസ്
സമഗ്രസംഭാവന
(120,000/- രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം )
മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്
- കെ.വി.കുമാരൻ
- പ്രേമ ജയകുമാർ
- പി കെ ഗോപി
- ബക്കളം ദാമോദരൻ
- എം രാഘവൻ
- രാജൻ തിരുവോത്ത്
അക്കാദമി അവാർഡുകൾ
(ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം )
- കവിത – തെരഞ്ഞെടുത്ത കവിതകൾ കൽപ്പറ്റ നാരായണൻ
- നോവൽ – സിൻ, ഹരിതാ സാവിത്രി
- ചെറുകഥ – ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എൻ.രാജൻ
- നാടകം – ഇ ഫോർ ഈഡിപ്പസ്, ഗിരീഷ്.പി.സി.പാലം
- യാത്രാവിവരണം- ആംചൊ ബസ്തർ നന്ദിനി മേനോൻ
- വിവർത്തനം- കഥാകദികെ, എ.എം.ശ്രീധരൻ
- ഹാസ്യസാഹിത്യം- വാരനാടൻ കഥകൾ, സുനീഷ് വാരനാട്
എൻഡോവ്മെന്റ് അവാർഡുകൾ
സി.ബി.കുമാർ അവാർഡ് (3000/ രൂപ) (ഉപന്യാസം)
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും, കെ.സി. നാരായണൻ
കെ.ആർ. നമ്പൂതിരി അവാർഡ് (2000/ രൂപ) (വൈദികസാഹിത്യം)
തഥാഗതൻ, കെ.എൻ.ഗണേശ്
ജി.എൻ.പിള്ള അവാർഡ് (40 വയസ്സ് ) (3000 രൂപ ) (വൈജ്ഞാനികസാഹിത്യം) ഇസ്ലാമിക ഫെമിനിസം ഉമ്മുൽ ഫായിസ
യുവകവിതാ അവാർഡ് (35വയസ്സ് -10000രൂപ ) പെണ്ണപ്പൻ, ആദി
പ്രൊഫസർ എം അച്യുതൻ എൻഡോവ്മെന്റ് അവാർഡ് (50വയസ്സ് ) (25,000 രൂപ ) (സാഹിത്യവിമർശനം) അനുഭവങ്ങൾ അടയാളങ്ങൾ, ഒ കെ സന്തോഷ്
തുഞ്ചൻ സ്‌മാരക പ്രബന്ധമത്സരം (5000/ രൂപ) ‘സീത – എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും, പ്രവീൺ കെ.ടി
വിലാസിനി പുരസ്കാരം ( 50,000/ രൂപ) (നോവൽ പഠനം/ നോവലിസ്റ്റിനെ ക്കുറിച്ചുള്ള പഠനം)- പുരസ്കാരത്തിന് അർഹമായ കൃതി ഇല്ല
The post കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അഞ്ച് ഡി സി ബുക്സ് പുസ്തകങ്ങൾക്ക് അംഗീകാരം first appeared on DC Books.