
യുവകലാസാഹിതിയുടെ 12-ാമത് വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരത്തിന് കവി പി.എൻ ഗോപീകൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണന്റെ “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ” എന്ന പഠന ഗ്രന്ഥമാണ് അവാർഡിനർഹമായ കൃതി. ഇരുപത്തയ്യായിരം രൂപയും സത്യജിത് ഇബ്ൻ തയ്യാറാക്കിയ ഫലകവും അടങ്ങിയതാണ് അവാർഡ്. വൈക്കം ചന്ദ്രശേഖരൻ നായരുടെ 19-ാം ചരമദിനമായ ഏപ്രിൽ 13 – ന് വൈക്കം ഗാന്ധിസ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും.