
സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം. കെ സാനുവിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന് first appeared on DC Books.