Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 929

ആര്‍ഷദര്‍ശന പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

$
0
0

akkithamപ്രഥമ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. ഒരു ലക്ഷം രൂപയും കാട്ടൂര്‍ നാരായണപിള്ള രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. സനാതന ധര്‍മത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദേശീയ-രാഷ്ട്രീയേതര-സാംസ്‌കാരിക സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ)ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണിത്.

സി. രാധാകൃഷ്ണന്‍ അധ്യക്ഷനും ആഷാമേനോന്‍, പി. നാരായണക്കുറുപ്പ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ആര്‍ഷദര്‍ശനത്തിന്റെ സന്ദേശമുള്‍ക്കൊണ്ടു സാഹിത്യരചന നടത്തുന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തു രണ്ടുവര്‍ഷം കൂടുമ്പോള്‍ പുരസ്‌കാരം സമ്മാനിക്കാനാണു കെഎച്ച്എന്‍എയുടെ തീരുമാനം.

2017 ജനുവരി ഏഴിനു തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കെഎച്ച്എന്‍എ കേരള കണ്‍വന്‍ഷന്റെ ഭാഗമായി വൈകീട്ട് നാലിനു നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.


Viewing all articles
Browse latest Browse all 929

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>