
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്റെ
കറ എന്ന നോവലിന്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024-ന്റെ വേദിയിൽ വെച്ചാണ് ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് ലഭിച്ചത്. പത്ത് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് ‘കറ’. അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവിഷ്‌ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്‍ത്തുന്നു.
സാറാ ജോസഫിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് first appeared on DC Books.