കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ ഏര്‍പ്പടുത്തിയ ഗുണ്ടര്‍ട്ട് അവാര്‍ഡിന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാള ഭാഷയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ അനുസ്മരിക്കാന്‍ ജീവന്‍ ടി വി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ജീവന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ്.
ആഗസ്റ്റ് 13ന് രാവിലെ 9ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. എം പി വീരേന്ദ്രകുമാര്‍ എം പി, എം കെ രാഘവന്‍ എം പി, എ പ്രതീപ് കുമാര്‍ എംഎല്‍എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി വി ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
The post എം.ടി വാസുദേവന്‍നായര്‍ക്ക് ഗുണ്ടര്‍ട്ട് അവാര്‍ഡ് appeared first on DC Books.