
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമഗ്രസംഭാവനക്കാണ് അംഗീകാരം. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായം – വാണിജ്യം), കെ എം ചന്ദ്രശേഖർ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.
അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്.
The post 2023-ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി first appeared on DC Books.