
മികച്ച കവിത സമാഹാരത്തിനുള്ള കൃഷ്ണഗീതി പുരസ്‌കാരം എന്‍.എസ്.സുമേഷ് കൃഷ്ണന്. 20,000 രൂപയാണ്
പുരസ്‌കാരത്തുക. ‘എന്റെയും നിങ്ങളുടെയും മഴകൾ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. ഡി സി ബുക്സാണ് പ്രസാധനം. മികച്ച സാഹിത്യകാരനുള്ള മനോരമ തമ്പുരാട്ടി പുരസ്കാരം ജോർജ് ഓണക്കൂറിനും മികച്ച വാദ്യകലാകാരനുള്ള ആസ്ഥാന മേളപ്രമാണി പുരസ്കാരം തിരുവല്ല രാധാകൃഷ്ണനും മികച്ച കൃഷ്ണനാട്ടകലാകാരനുള്ള പുരസ്കാരം എം.വി. വാസുദേവൻ നമ്പൂതിരിക്കും സമ്മാനിക്കും.
രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരമാണ് ‘എന്റെയും നിങ്ങളുടെയും മഴകൾ’.
The post കൃഷ്ണഗീതി പുരസ്കാരം എൻ.എസ്.സുമേഷ് കൃഷ്ണന് first appeared on DC Books.