Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

നാസർ കക്കട്ടിലിന് ഒ.വി. വിജയൻ പുരസ്കാരം

$
0
0

സംസ്ഥാന മദ്യവർജനസമിതിയുടെ യുവജനവിഭാഗമായ ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ Textഓർഗനൈസേഷന്റെ ഈ വർഷത്തെ നോവലിനുള്ള ഒ.വി. വിജയൻ പുരസ്കാരം നാസർ കക്കട്ടിലിന്റെ ‘പിന്നോട്ട് പായുന്ന തീവണ്ടി’ ക്ക് ലഭിച്ചു. ഈ മാസം 29-ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പുരസ്‌കാരം സമ്മാനിക്കും. ഡി സി ബുക്സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസാധനം.

സത്യവും അഹിംസയും ധാർമ്മികതയും ത്യാഗവും ഉൾപ്പെടെയുള്ള ഏഴു നിറങ്ങൾകൊണ്ട് ഇന്ത്യക്കാരുടെ കണ്ണിൽ വർണ്ണരാജി തീർത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസർ കക്കട്ടിൽ ഈ കൃതിയിലൂടെ. മോഹൻദാസിൽനിന്ന് ഗാന്ധിയിലേക്കും ഗാന്ധിജിയിലേക്കും മഹാത്മാവിലേക്കും അവസാനം നമ്മുടെ രാഷ്ട്രപിതാവിലേക്കും പരിണമിച്ച ആ ഇതിഹാസ ജീവിതത്തെ അത്രമേൽ ഹൃദ്യമായി വരച്ചിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

The post നാസർ കക്കട്ടിലിന് ഒ.വി. വിജയൻ പുരസ്കാരം first appeared on DC Books.

Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>