Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 906

പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്ക്കാരം വി.ദിലീപിന്

$
0
0

ഡോ.ജെ.ആൻ്റണി കലാസാംസ്കാരികപഠന കേന്ദ്രത്തിൻ്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്കാരം പ്രശസ്ത Textകഥാകൃത്ത് വി.ദിലീപിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ചാത്തു നമ്പ്യാർ’ എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്. 15551 രൂപയും പ്രശസ്തിപത്രവുമുൾപ്പെടുന്ന പുരസ്കാരം 17 ന് കരുംകുളം പുതിയതുറ പഠനകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ.ആൻ്റണിരാജു സമ്മാനിക്കും.

‘മിമിക്രി’ക്കു ശേഷമുള്ള വി. ദിലീപിന്റെകഥാസമാഹാരമാണ് ‘ചാത്തു നമ്പ്യാർ’ . വ്യക്തി എന്ന നിലയിലും പൗരൻ എന്ന നിലയിലും വി. ദിലീപിന്റെ നിലപാടുകളുടെ പരുവപ്പെടൽ സമകാലികരായ മറ്റു പലരുടെയും കഥകളെ മറികടക്കും വിധം പുരോഗമനപരമാണ്. പുതിയ ജീവിതസാഹചര്യങ്ങളും കഥാസന്ദർഭങ്ങളും പുതിയ മെറ്റഫറുകളും കോർത്തിണക്കി, പുതിയൊരു മനുഷ്യാവസ്ഥ രൂപപ്പെട്ടുവെന്ന തോന്നലുണ്ടാക്കി, കഥ പറയുന്നതു പുതിയൊരു ഭാഷയിലാണെന്നു സ്ഥാപിക്കുകകൂടി ചെയ്യുന്നു ദിലീപ്; നിസ്സാരകാര്യമല്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

The post പ്രഥമ അക്ഷരശ്രീ സാഹിത്യ പുരസ്ക്കാരം വി.ദിലീപിന് first appeared on DC Books.

Viewing all articles
Browse latest Browse all 906

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>