അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക്. ഡി സി ബുക്സ്
പ്രസിദ്ധീകരിച്ച ‘വുമൺ ഈറ്റേഴ്സ്’ എന്ന കഥാസമാഹാരത്തിനാണ് 11111/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചെയർമാനും ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, കെ.ഗിരീഷ്കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിനർഹമായ കൃതി തെരഞ്ഞെടുത്തത്.
ജൂലായ് 18 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വൈശാഖൻ പുരസ്കാരം സമ്മാനിക്കും എന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി അറിയിച്ചു.
വിവിധ ആഴ്ചപ്പതിപ്പുകളില്‍ വന്ന പതിനൊന്നു കഥകളാണ് ‘’വുമൺ ഈറ്റേഴ്സ്’. ഒരേ സമയം ശാന്തവും അടുത്ത നിമിഷം പ്രക്ഷുബ്ധവുമാകുന്ന കഥകള്‍. വ്യത്യസ്തങ്ങളായ ജീവിതങ്ങളിലേക്കുള്ള യാത്രകളാണ് ഓരോ കഥയും. സ്ത്രീജീവിതങ്ങളുടെ ഒറ്റപ്പെടലും അതിജീവനവും സമര്‍ഥമായി ആവിഷ്കരിക്കുന്ന വി കെ ദീപ, തന്‍റെ കഥകളെ ദൃഢമായൊരു സാമൂഹ്യപ്രസക്തിയുടേതന്നെ അഗ്നിവാഹകരാക്കുകയാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post അയനം – സി.വി.ശ്രീരാമൻ കഥാപുരസ്കാരം വി. കെ. ദീപയ്ക്ക് first appeared on DC Books.