വൈക്കം/ തലയോലപ്പറമ്പ് ; വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ 29 വര്‍ഷമായി തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭവാന നല്‍കിവരുന്നവര്‍ക്ക് ബഷീറിന്റെ കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്കും ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യ കൂട്ടായ്മ ഏര്‍പ്പെടുത്തിയ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ഡോ. പുനലൂര്‍ സോമരാജനും നല്‍കും. 11111 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
29-ാമത് ബഷീര്‍ ദിനമായ ജൂലൈ 5 രാവിലെ 10 ന് തലയോലപ്പറമ്പില്‍ നടക്കുന്ന ദിനാചരണ പരിപാടിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
ശ്രീകുമാരന്‍ തമ്പിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്കും ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ഡോ. പുനലൂര്‍ സോമരാജനും first appeared on DC Books.