മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന കൃതിക്ക്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓരോ ഭാഷയിലും മൂന്ന് പേരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് ഡോ. പോള്‍ മണലില്‍, ബി എസ് രാജീവ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്. പ്രിയ എ. എസിന്റെ നിരവധി പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രിയ എ. എസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
The post പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം first appeared on DC Books.