Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 906

അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം

$
0
0

ചാള്‍സ് വെയ്‌ലണ്‍ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ 45-ാമത് യുറോപ്യൻ ലേഖന പുരസ്കാരം അരുന്ധതി റോയിക്ക്. 2021 ല്‍ പുറത്തിറക്കിയ ‘ആസാദി’ എന്ന ലേഖന സമാഹരണത്തിന്റെ ഫ്രഞ്ച് പരിഭാഷയാണ് പുരസ്കാരത്തിന് Textഅര്‍ഹമായത്.   18 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബര്‍ 12ന് സ്വിസ് നഗരമായ ലുസാനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്  സമ്മാനിക്കും. പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ആസാദി’ എന്ന പേരിൽ തന്നെ ഡി സി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. ജോസഫ് കെ. ജോബാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

അരുന്ധതി റോയ് ഉപയോഗിച്ചിരിക്കുന്ന ഭാഷ ലോകത്തിന്റെ പ്രതിഫലനമാണെന്നും ഫാസിസത്തെ വിശകലനമ ചെയ്യുന്ന ലേഖനം അതിനെതിരെ പോരാടുന്നുണ്ടെന്നും ജൂറി വിലയിരുത്തി. അരുന്ധതി റോയിയുടെ രാഷ്ട്രീയ പ്രതിബദ്ധതയെ ജൂറി അഭിനന്ദിച്ചു.

രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ്  ‘ആസാദി’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ലേഖനങ്ങളാണ് അരുന്ധതി റോയിയുടെ ‘ ആസാദി’. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനവും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ നല്‍കുന്നു.

ആസാദി മലയാള പരിഭാഷ ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

The post അരുന്ധതി റോയിക്ക് യുറോപ്യൻ ലേഖന പുരസ്കാരം first appeared on DC Books.

Viewing all articles
Browse latest Browse all 906

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>