ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് പ്രഖ്യാപിച്ചു. മനീന്ദ്ര ഗുപ്തയുടെ ‘പെബിള്‍ മങ്കി’ എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈനിംഗിനാണ് പുരസ്‌കാരം ലഭിച്ചത്. പരമിത ബ്രഹ്മചാരിയാണ് പുസ്തകത്തിന്റെ കവര്‍ച്ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്.
യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ്’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ കവര്‍ച്ചിത്രം ജൂറിയുടെ അഭിനന്ദനത്തിന് അർഹമായി. ലീസാ ജോണാണ് പുസ്തകത്തിന്‌റെ കവര്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. എസ്. ജയേഷ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്ന നോവൽ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറ് പുസ്തകങ്ങളായിരുന്നു ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളഭക്ഷണചരിത്രം’ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷത്തെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. വിശാഖ് രാജായിരുന്നു പുസ്തകത്തിന്റെ കവര്‍ഡിസൈനിംഗ് നിര്‍വ്വഹിച്ചത്.
ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ. ഭരണകൂടഭീകരതയുടെ ഇരകളാക്കപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവലാണ് യോകോ ഒഗാവയുടെ ‘മെമ്മറി പൊലീസ്’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ്; ‘മെമ്മറി പോലീസ്’ മലയാള പരിഭാഷയുടെ കവര്‍ച്ചിത്രത്തിന് ജൂറിയുടെ അഭിനന്ദനം first appeared on DC Books.