മഹാകവി പി സ്മാരക കവിതാപുരസ്കാരം ഷീജ വക്കത്തിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ’അന്തിക്കള്ളും പ്രണയഷാപ്പും’ എന്ന സമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവിയുടെ ചരമവാർഷികദിനമായ 27-ന് വെള്ളിക്കോത്ത് നടക്കുന്ന ചടങ്ങിൽ പി.കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജയകുമാർ പുരസ്കാരം സമ്മാനിക്കും.
അന്തിക്കള്ളും പ്രണയഷാപ്പും, കാവ്യഗുണ്ടണ്ട, ജാരന്‍,കട്ടെടുക്കുമേ, രക്തദാഹിയായ് ഒരു ഡ്രാക്കുളക്കവിത, കട്ടിലൊഴിയും മുമ്പ്, പ്രകൃതിചുംബനങ്ങള്‍ തുടങ്ങിയ 46 കവിതകളുടെ സമാഹാരമാണ് ’അന്തിക്കള്ളും പ്രണയഷാപ്പും’. അവതാരിക: വിജയലക്ഷ്മി
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post മഹാകവി പി കവിതാപുരസ്കാരം ഷീജ വക്കത്തിന് first appeared on DC Books.