Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 906

ആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

$
0
0

നോർത്ത് പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യപ്രവർത്തക സ്വാശ്രയ സംഘം ഏർപ്പെടുത്തിയ ആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാ പുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജൂൺ 4 ന് നോർത്ത് പറവൂർ ചെറായിയിൽ നടക്കുന്ന സംഘത്തിന്റെ വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.

2021 ൽ പ്രസിദ്ധീകരിച്ച “അഭിന്നം ” ഇതിനകം വെൺമണി അവാർഡ് , യുവകലാസാഹിതിയുടെ വയലാർ കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി സ്മാര കവിതാ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.

കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും വീണ്ടെടുപ്പിനായുള്ള അഭിന്നതയുടെ സര്‍ഗ്ഗധ്യാനമാണ് ‘അഭിന്നം’ സമാഹാരത്തിലെ കവിതകള്‍.

ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

ഡി സി/കറന്റ് ബുക്‌സ് ശാഖകളിൽ കോപ്പികള്‍ ലഭ്യമാണ്

The post ആനന്ദൻ ചെറായി സ്മാരക സാഹിത്യശ്രീ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് first appeared on DC Books.

Viewing all articles
Browse latest Browse all 906

Trending Articles