വള്ളുവനാടൻ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ നൽകിവരുന്ന നന്തനാർ സാഹിത്യപുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന്.
മേയ് ഏഴിനു വൈകുന്നേരം അഞ്ച് മണിക്ക് അങ്ങാടിപ്പുറം തരകൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന നന്തനാർ അനുസ്മരണസമ്മേളനത്തിൽ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ പുരസ്‌കാരം പുരസ്‌കാരം കൈമാറും.
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post നന്തനാർ സാഹിത്യ പുരസ്‌കാരം കെ.എൻ. പ്രശാന്തിന് first appeared on DC Books.