കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എസ് കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ബി. ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിംങ് കമ്മിറ്റിയാണ് 51 കവിതാസമാഹാരങ്ങളിൽ നിന്ന് കൃതി തിരഞ്ഞെടുത്തത്. എസ്. കലേഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരമാണ് ആട്ടക്കാരി. യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. മേയ് നാലിന് വൈകിട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമ്മാനിക്കും.
The post ആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന് first appeared on DC Books.