തിരുവനന്തപുരം ജില്ലയിൽ പകൽക്കുറി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഗ്രാമിക സാംസ്കാരിക വേദിയുടെ സ്ഥാപകൻ പകൽക്കുറി പുരുഷോത്തമന്റെ സ്മരണയ്ക്കായി സമിതി ഏർപ്പെടുത്തിയ സംസ്ഥാന കാവ്യ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ദിവാകരൻ വിഷ്ണുമംഗലത്തിന്റെ’ അഭിന്നം’ എന്ന കവിതാസമാഹാരത്തിന്. 15555 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 2023 ഫെബ്രുവരി 12 ന് പകൽക്കുറിയിൽ വച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും വീണ്ടെണ്ടടുപ്പിനായുള്ള അഭിന്നതയുടെ സര്‍ഗ്ഗധ്യാനമാണ് ‘അഭിന്നം’ സമാഹാരത്തിലെ കവിതകള്‍.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ദിവാകരൻ വിഷ്ണുമംഗലത്തിന് പകൽക്കുറി പുരുഷോത്തമൻ സ്മാരക ഗ്രാമിക സാഹിത്യപുരസ്കാരം first appeared on DC Books.