ഇടശ്ശേരി പുരസ്കാരം 2022 ഷീജ വക്കം എഴുതിയ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് ഇടശ്ശേരി പുരസകാരം. ഫെബ്രുവരിയിൽ പൊന്നാനിയിൽ നടക്കുന്ന ഇടശ്ശേരി അനുസ്മരണവേളയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കും. ഡോ.കെ.പി. മോഹനൻ, കെ.സി. നാരായണൻ, വിജു നായരങ്ങാടി എന്നിവരടങ്ങിയ സമിതിയാണ് വിധിനിർണ്ണയം നടത്തിയത്. ഡി സി ബുക്സാണ് ‘ശിഖണ്ഡിനി‘ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The post ഇടശ്ശേരി പുരസ്കാരം 2022; ഷീജ വക്കത്തിന്റെ ‘ശിഖണ്ഡിനി‘ എന്ന ഖണ്ഡകാവ്യത്തിന് first appeared on DC Books.↧