Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു

$
0
0

അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സിന്റെ  അബുദാബി ശക്തി Textപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടി കെ രാമകൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം  ചരിത്രകാരൻ ഡോ.  എം ആർ രാഘവവാര്യർക്ക്‌ സമ്മാനിക്കും.  50000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ പുരസ്‌കാരം. കവിതാ പുരസ്കാരം സുധീഷ് കോട്ടേമ്പ്രത്തിൻ്റ ‘ചിലന്തിനൃത്തം’ എന്ന സമാഹാരത്തിന് ലഭിച്ചു. കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം രണ്ട്‌ പേർ പങ്കിട്ടു. സി അനൂപിന്റെ ‘ രാച്ചുക്ക്‌’, വി കെ ദീപയുടെ ‘വുമൺ ഈറ്റേഴ്‌സ്‌’ എന്നിവയാണ്‌ നേടിയത്‌. ‘ചിലന്തിനൃത്തം‘, ‘വുമൺ ഈറ്റേഴ്‌സ്‌’ Text എന്നീ പുസ്തകങ്ങൾ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്.

മികച്ച നോവലിനുള്ള പുരസ്‌കാരത്തിന്‌ രവിവർമ്മ തമ്പുരാന്റെ ‘മുടിപ്പേച്’ അർഹമായി. മികച്ച ബാലസാഹിത്യ കൃതി കെ രേഖയുടൈ ‘ നുണയത്തി’ ആണ്‌. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം എം രാജീവ്‌ കുമാറിന്റെ ‘ എം രാജീവ്‌ കുമാറിന്റെ നാടകങ്ങൾ’ നേടി. വിജ്‌ഞാന സാഹിത്യത്തിലുള്ള പുരസ്‌കാരം കവിത ബാലകൃഷ്‌ണന്റെ ‘ വായന മനുഷ്യന്റെ കലാചരിത്രം’ , കെ സുധീഷിന്റെ ‘നമ്മളെങ്ങനെ നമ്മളായി’ എന്നീ കൃതികൾ പങ്കിട്ടു. ഇതര സാഹിത്യ വിഭാഗത്തിനായി പ്രെഫ. എരുമേലി പരശേമശ്വരൻ പിള്ളയുടെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ഏരുമേലി പുരസ്‌കാരം ഡോ. ബി വി ശശികുമാറിന്റെ ‘ കുഞ്ഞുണ്ണി ആരുടെ തോന്നലാണ്‌’ എന്ന കൃതിക്കാണ്‌. 25000 രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്കാരം.

The post അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>