മൂന്നാമത് കേസരി നായനാര്‍ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘എന്ന നോവല്‍ അര്‍ഹമായി. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 25,000 രൂപയും ശില്പി കെ.കെ.ആര്‍.വെങ്ങര രൂപകല്‍പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
നവംബര്‍ 29ന് നാലിന് മാതമംഗലത്ത് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. അശോകന്‍ ചരുവില്‍, ഇ.പി.രാജഗോപാലന്‍, പ്രൊഫ. കെ.പി.മോഹനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ ഒരിക്കലും അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി.ഡി.രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലൂടെ സമൂഹത്തിനുമുന്നില്‍ തുറന്നുവച്ചത്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഭീകരതയെ, സംഘര്‍ഷങ്ങളുടെ നിരര്‍ത്ഥകതയെ, ഇവയുടെ ബാക്കിപത്രമായ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരെ ഒക്കെ ചിത്രീകരിക്കുന്ന ഈ നോവല്‍ ആസ്വാദകരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണ്.
സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി സേവനമനുഷ്ടിക്കുന്ന ടി.ഡി.രാമകൃഷ്ണന്‍2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും’ നല്ലദിശൈ എട്ടും’ അവാര്‍ഡും ലഭിച്ചു.ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആല്‍ഫയാണ് ടി.ഡി.രാമകൃഷ്ണന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറ്റൊരു നോവല്‍.
The post ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്ക് കേസരി നായനാര്‍ പുരസ്‌കാരം appeared first on DC Books.