2021-ലെ എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന് . ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി’ എന്ന നോവലിനാണ് അംഗീകാരം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാസ്പീക്കര്‍ എം.ബി.രാജേഷ് അവാര്‍ഡ് സമ്മാനിക്കും.
മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവലാണ് ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി’. തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ചരിത്രവും തുടര്‍ന്നുള്ള വിഭാവനവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്. ക്രാഫ്റ്റിലെ വൈവിധ്യവും വ്യത്യസ്ത ഭൂമികകളില്‍നിന്നുള്ള കഥ പറച്ചിലുംകൊണ്ട് പുതിയൊരു വായനാനുഭവമാക്കി മാറ്റുകയാണ് ഏഴാം പതിപ്പിന്റെ ആദ്യപ്രതി.
ആശയങ്ങളിലെ വൈവിധ്യവും ആവിഷ്‌കാരത്തിലെ വ്യത്യസ്തതകളുമാണ് അജിജേഷ് പച്ചാട്ടിനെ വ്യത്യസ്തനാക്കുന്നത്. സമകാലിക പ്രശ്‌നങ്ങളിലുള്ള സര്‍ഗ്ഗാത്മകമായ ഇടപെടലാണ് അജിജേഷ് പച്ചാട്ടിന്റെ ഓരോ രചനകളും.