
പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഐ.വി. ദാസിന്റെ സ്‌മരാണാർത്ഥം ഏർപ്പെടുത്തിയ ഐ.വി.ദാസ് പുരസ്കാരത്തിന് എം.മുകുന്ദനും പി.വി. ജീജോയും അർഹരായി. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബറിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം പി പുരസ്കാരം വിതരണം ചെയ്യും.
പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ സജുവൻ, കാനേഷ് പൂനൂർ, കെ പി സുധീര, എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.