51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പികെ സുരേന്ദ്ര ന്‍, ജോണ്‍ സാമുവല്‍, നളിനി ജമീല എന്നിവര്‍ക്കും അംഗീകാരം.
നളിനി ജമീല പ്രത്യേക ജൂറി പുരസ്കാരം നേടി. ഭാരതപ്പുഴ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അംഗീകാരം. മികച്ച ചലചിത്ര ഗ്രന്ഥമായി പികെ സുരേന്ദ്രന്‍റെ ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അംഗീകാരം ഡി സി ബുക്‌സ് ഉടന് പ്രസിദ്ധീകരിക്കുന്ന ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ നേടി.
ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി . ചിത്രം കപ്പേള. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച സിനിമ. സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ വിജയികളെ പ്രഖ്യാപിച്ചു. സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലെ ജൂറിയാണ് വിജയികളെ നിർണ്ണയിച്ചത്. ഡോ: പി.കെ. രാജശേഖരന്റെ നേതൃത്വത്തിലെ ജൂറിയാണ് രചനാ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ നിർണയിച്ചത്.
The post കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2020: ജോണ്‍ സാമുവലിനും, നളിനി ജമീലക്കും അംഗീകാരം first appeared on DC Books.