ഖത്തറിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ( Friends Of Rhythm and Mercy Qatar ) ഏർപ്പെടുത്തിയിട്ടുള്ള 2020 ലെ എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. ഒരു ലക്ഷം രൂപയും ശില്പവുമാണ് പുരസ്‌കാരം. പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ , സുപ്രസിദ്ധ പിന്നണി ഗായകനും സംഗീതജ്ഞനുമായ വി ടി മുരളി ,സംഗീത നിരൂപകൻ ഇ ജയകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്ണയിച്ചത്.
കാനേഷ് പൂനൂർ ( മാപ്പിളപ്പാട്ട് രചന ) , കോഴിക്കോട് അബൂബക്കർ ( വാദ്യ സംഗീതം ) , മുരളീധരൻ ടി കെ ( നാടൻ പാട്ട് ), വിജയൻ അരങ്ങാടത് ( നാടകം ) എന്നീ കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും. നവംബർ മാസം രണ്ടാം വാരത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ കെ ഉസ്മാൻ പറഞ്ഞു .കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും .
The post എരഞ്ഞോളി മൂസ പുരസ്‌കാരം റഫീക്ക് അഹമ്മദിന് first appeared on DC Books.