
ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്. രണ്ട് ലക്ഷം രൂപയും, ശിൽപവുമാണ് പുരസ്‌കാരം. സ്വന്തന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനുമായിരുന്ന വി.എ. കേശവൻ നായരുടെ സ്മരണയ്ക്കായാണ് ടോംയാസ് പുരസ്‌കാരം നൽകുന്നത്.
ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.