തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ ‘മുറിനാവ്’ മികച്ച നോവല്‍. 20,000 രൂപയാണ് പുരസ്കാരത്തുക.
മികച്ച സംവിധായകനുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധാനത്തിന് ജിയോ ബേബി നേടി. 25000 രൂപയാണ് സമ്മാനത്തുക. ഹാസ്യം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ജയരാജ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി. 15000 രൂപയുടേതാണ് പുരസ്കാരം. മികച്ച ചെറുകഥയായി കെ രേഖയുടെ ‘അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും'(15,000) തിരഞ്ഞെടുക്കപ്പെട്ടു.
സംവിധായകന്‍ ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പത്മരാജന്‍ അനുസ്മരണ ട്രസ്റ്റാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സംവിധായകന്‍ ശ്യാമപ്രസാദ് ചെയര്‍മാനായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ജലജ, വിജയകൃഷ്ണന്‍ എന്നിവരും സമിതി അംഗങ്ങളാണ്. പത്മരാജന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 23ന് നടത്തേണ്ട പുരസ്കാരദാന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ പിന്നീട് നല്‍കും. ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട് എന്നിവരാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
The post പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ ‘മുറിനാവ്’ മികച്ച നോവല്‍ first appeared on DC Books.