Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 905

ശ​ക്തി –ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്

$
0
0

അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി‍െൻറ ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്. അ​ര​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികള്‍ കണ്ടെത്തി അവയുടെ രചയിതാക്കളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ നല്‍കിവരുന്ന അബൂദബി ശക്തി അവാര്‍ഡുകള്‍ക്ക് ഇത്തവണ താഴെ പറയുന്നവര്‍ അര്‍ഹരായി.വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്‌കാരം: ഡോ. അനില്‍ വള്ളത്തോള്‍ (എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം), കഥ: ജോണ്‍ സാമുവല്‍ (യഥാസ്തു), നോവല്‍: എല്‍ ഗോപീകൃഷ്ണന്‍ (ഞാന്‍ എന്റെ ശത്രു).

കവിതാ പുരസ്‌കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ സന്ധ്യ (അമ്മയുള്ളതിനാല്‍) യും പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതിക്കാണ്. നാടകത്തിനുള്ള അവാര്‍ഡ് ടി പവിത്രനും (പ്രാപ്പിടിയന്‍) ചേരാമംഗലം ചാമുണ്ണിയും (ജീവിതത്തിന്റെ ഏടുകള്‍) പങ്കിട്ടു. പ്രശസ്ത സാഹിത്യ വിമര്‍ശകനും, വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനി വാരികയുടെ പത്രാധിപരും ആയിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ല്‍ രൂപം നല്‍കിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഇത്തവണ ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി നാരായണന്‍ (കൃതികള്‍ മനുഷ്യകഥാനുഗായികള്‍) എന്നിവര്‍ പങ്കിട്ടു.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ സ്മരണക്കായി 2014 ല്‍ ഏര്‍പ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി – എരുമേലി അവാര്‍ഡ് ഭാസുരാദേവി (പി കെ കുഞ്ഞച്ചന്റെ ഭാസുര ഓര്‍മകള്‍), ഡോ. ഗീനാകുമാരി (സുശീല ഗോപാലന്‍ ജീവിതകഥ) എന്നിവര്‍ പങ്കിട്ടു. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കും. പുരസ്‌കാര സമിതി ചെയര്‍മാന്‍ പി കരുണാകരന്‍, അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കണ്‍വീനര്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

The post ശ​ക്തി – ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന് first appeared on DC Books.

Viewing all articles
Browse latest Browse all 905

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>