
ബാലസാഹിതീപ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് കവി ശ്രീധരനുണ്ണിയും (2020) ഡോ. ഗോപി പുതുക്കോടും (2021) അർഹരായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണിയുടെ ജന്മദിനമായ മേയ് 10ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമത്തിൽ സ്വാമി ചിദാനന്ദപുരി സമ്മാനിക്കും.സി.രാധാകൃഷ്ണന്‍, പ്രൊഫ.സി.എം. പുരുഷോത്തമന്‍, ഡോ.എന്‍.ആര്‍ മധു എന്നിവരടങ്ങുന്ന സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.