
ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്.
മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ എന്നിവർ ഉൾപ്പെടെയുള്ള ജൂറിയാണ് രജനികാന്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.
ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികം മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.