
ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഡോ.സുനില്‍ പി ഇളയിടത്തിന്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് അംഗീകാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ.എം.എ സിദ്ദിഖ്, സി.അശോകന്‍, എസ് ബിന്ദു എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മഹാഭാരതത്തെക്കുറിച്ച് നാളിതുവരെ ഉണ്ടായിട്ടുള്ള വ്യാഖ്യാന വിമര്‍ശനങ്ങളേയും പഠനങ്ങളേയും പരിശോധിച്ചു കൊണ്ടു സാംസ്‌ക്കാരിക ചരിത്രത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നു കൊണ്ട് അപഗ്രഥിക്കുന്ന മികച്ച ഗ്രന്ഥമാണിതെന്നു ജൂറി അഭിപ്രായപ്പെട്ടു.
മഹാകവി ഉള്ളൂരിന്റെ പിംഗള എന്ന കൃതിയെക്കുറിച്ചു നടത്തിയ പഠനത്തിനു ഡോ ജെസി നാരായണന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. 2021 ഫെബ്രുവരിയില്‍ തിരുവനന്തപുരത്താണ് അവാര്‍ഡുദാനം. ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് വര്‍ഷം തോറും മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌ക്കാരം നല്‍കി വരുന്നത്.
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനിൽ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാൾവഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയിൽ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ” യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചിൽ ” (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമർത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.
മഹാഭാരതം സാംസ്കാരിക ചരിത്രം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ