Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു

$
0
0

ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 അന്തിമ പട്ടിക പ്രഖ്യാപിച്ചു.
പ്രൊഫ. വി മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍ ഐഎഎസ്, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്. സമഗ്രസംഭാവനയ്ക്കുള്ള ‘ഭാഷാ കേസരി’ പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക എന്ന വിശേഷണവുമായാണ് ഈ പുരസ്കാരം നൽകുന്നത്.

കഥ, തിരക്കഥ, നോവൽ, കവിത, ഗാനരചന, ജീവചരിത്രം, യാത്രാവിവരണം, നിരൂപണം, ഭാഷാ ഗവേഷണം, പരിഭാഷ, ബാലസാഹിത്യം, ലേഖനം, വൈജ്ഞാനിക സാഹിത്യം, ഹാസ്യ കഥ, പാഠ പുസ്തകരചന മുതലായ വിവിധ മേഖലകളിലെ മികവിനും പുരസ്കാരങ്ങൾ ഉണ്ട്.
ഈ വിഭഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു.
ഈ വിഭഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച നിരവധി കൃതികള്‍ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചു.

വിനോദം, വിജ്ഞാനം, വ്യവസായം മുതലായ മേഖലകളിൽ മികവു പുലർത്തിയിരുന്ന ഭാരതീയർക്ക് ദേശീയതലത്തിലും ആഗോളതലത്തിലും നൽകിവന്നിരുന്ന ‘ഇൻഡിവുഡ് പുരസ്കാരങ്ങൾ’ ആദ്യമായാണ് മലയാള സാഹിത്യ രംഗത്ത്‌. ‘ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം, മലയാളം’ എന്ന പേരിലാണ് പുരസ്കാരച്ചടങ്ങുകൾ. സാഹിത്യരംഗത്തെ വ്യത്യസ്തമേഖലകളിൽ മികവു പുലർത്തിയവരെ കണ്ടെത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

The post ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു first appeared on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>