Quantcast
Channel: AWARDS | DC Books
Viewing all articles
Browse latest Browse all 915

വയലാര്‍ അവാര്‍ഡ് യു.കെ.കുമാരന്

$
0
0

uk-kumaran
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാരന്. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിക്കാണ് ഈ പുരസ്‌കാരം. മലയാളത്തിന്റെ അനശ്വരകവി വയലാറിന്റെ സ്മരണാര്‍ത്ഥം വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ രൂപകല്‍പന ചെയത ശില്‍പ അടങ്ങുന്ന പുരസ്‌കാരം.

എം.കെ.സാനു, സേതു, എം.മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 27ന് എ.കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും

1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ജനിച്ച യു.കെ.കുമാരന്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും, പത്രപ്രവര്‍ത്തനത്തിലും പബ്ലിക്ക് റിലേഷന്‍സിലും ഡിപ്ലോമയും നേടി. ഇപ്പോള്‍ കേരള കൗമുദി (കോഴിക്കോട്) പത്രാധിപസമിതി അംഗവും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമാണ്.

2012ലെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം,2014ലെ ചെറുകാട് അവാര്‍ഡ് എന്നിവ ലഭിച്ച കൃതിയാണ് തക്ഷന്‍കുന്ന് സ്വരൂപം. പോലീസുകാരന്റെ പെണ്മക്കള്‍ എന്ന ചെറുകഥാസമാഹാരത്തിനു 2011ലെ മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുതപ്പെട്ടത് എന്ന നോവലിന് ഇ.വി.ജി. പുരസ്‌കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം എന്നിവ യു.കെ.കുമാരന് ലഭിച്ചിട്ടുണ്ട്.

റയില്‍പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, ഒരാളെ തേടി ഒരാള്‍, ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒരു ബന്ധു കാത്തിരിക്കുന്നു, എല്ലാം കാണുന്ന ഞാന്‍, ഓരോ വിളിയും കാത്ത്, വിരലടയാളങ്ങള്‍ ഇല്ലാത്തവരുടെ നഗരം, ഒറ്റവാക്കില്‍ ഒരു ജീവിതം,  കാണുന്നതല്ല കാഴ്ചകള്‍ തുടങ്ങിയവ അടക്കം നാല്പതോളം കൃതികള്‍ യു.കെ.കുമാരന്‍ രചിച്ചിട്ടുണ്ട്.

 

Summary In English.

U.K.Kumaran bags Vayalar Award

The Vayalar Award of this year is bagged by U.K.Kumaran for his Thakshankunnu Swaroopam. The award is organized in the memory of Vayalar by the Vayalar Ramavarma trust. The award comprises of a purse of Rs100000 and a citation along with a bronze sculpture designed by Kanayi Kunhiraman.

The judging committee comprising of M.K.Sanu, Sethu, M.Mukundan, Kadathanadu Narayanan selected the winner. The award will be presented to the author on 27th October at AKG Centre Hall.

U K Kumaran has received numerous awards and recognitions including the Kerala Sahitya Akademi Award and Vaikom Chandrasekharan Nair Award.

The post വയലാര്‍ അവാര്‍ഡ് യു.കെ.കുമാരന് appeared first on DC Books.


Viewing all articles
Browse latest Browse all 915

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>